2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

"ഇരട്ട പേരുകളുടെ തെരുവത്ത്" തെരുവത്തിന്റെ കഥ --- ഒരു ആമുഖം



ഷീറിന്റെ കഥകളിലെ ഇരട്ടപ്പേരുള്ള കഥാപാത്രങ്ങളെ നാം ഏറെ ആസ്വദിച്ചതാണല്ലോ!.
കോഴിക്കോട് സിറ്റിയില്‍ നിന്നും കണ്ണൂര്‍ റോഡിലൂടെ  ആറു കിലോമീറ്റര്‍,  മുമ്പോട്ട്‌ വന്നാല്‍ കോയാ റോഡില്‍ എത്താം.അതെ,  മുസ്ലിം ലീഗിന്റെ ആരാദ്ധ്യ  നേതാവായ   സൈദ്‌ അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള‌.റോഡ്‌

കോയാ റോഡ്‌ ബസ്സിറങ്ങിയാല്‍ അഞ്ചു ഫര്‍ലോങ്ങ് ദൂരത്തില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് നീണ്ടുകിടക്കുന്ന വീതികുറഞ്ഞ ഈ ചെങ്കല്‍ റോഡ്‌, റെയില്‍വേ ഗെയിറ്റും കടന്നു തെരുവത്തു ബസാറിലൂടെ ചെന്നെത്തുന്നത് മഹാനായ ബാഫഖി തങ്ങളുടെ വീട്ടിലേക്കാണ്. അവിടുന്നും കുറച്ചു മുന്‍പോട്ടു നീങ്ങിയാല്‍ വിശാലമായ കടല്‍ തീരം.

ഈ  അഞ്ചു ഫര്‍ലോങ്ങ്‌ റോഡിലേക്ക് നാം തിരിഞ്ഞാല്‍, ആ പ്രദേശത്തുകാര്‍ക്ക്‌ ആശ്രയിക്കാവുന്ന  ഒരു അര്‍ദ്ധ നാടന്‍ തെരുവാണ്, തെരുവത്ത്‌ ബസാര്‍. ബാഫഖി തങ്ങളുടെ വീടും,അതിലുപരി, അറിയപ്പെടുന്ന ഒരു മല്‍സ്യ കേന്ദ്രവും കൂടിയായിരുന്നു പുതിയങ്ങാടി കോയാറോഡ്. തെരുവത്ത്ബസാര്‍

എന്റെ കുട്ടിക്കാലത്ത്, വളരെ സജീവവും,നല്ലൊരു മല്‍സ്യ വിപണിയുമായിരുന്നു കോയാറോഡ്‌ കടപ്പുറവും, തെരുവത്ത് ബസാറും.  സമീപ പ്രദേശങ്ങളിലേക്ക്,ലോറിയിലും,സൈകിളിലും, കൊട്ടക്കാരും,(തലയില്‍ കൊട്ടയില്‍ മല്സ്യവുമായി  അയല്‍ പ്രദേശങ്ങളില്‍ വില്പനയ്ക്ക് കൊണ്ടുപോകുന്നവര്‍ )കാവണ്ട ക്കാരും (രണ്ടു തട്ടുള്ള ത്രാസ്‌ പോലെ രണ്ടറ്റത്തും, കൊട്ടകള്‍ തൂക്കി ചുമലില്‍ ദൂര ദിക്കിലേക്ക് മീന്‍ ചുമന്നു കൊണ്ട് പോകുന്നവര്‍) ട്രോളി, ഓട്ടോ റിക്ഷകള്‍, തുടങ്ങിയവ 
തിങ്ങി നിറയുന്ന പകലുകളും രാത്രികളും.

ഒരു പക്ഷെ ഇരുപത്തിനാല് മണിക്കൂറും സജീവ മാകുന്ന തെരുവത്ത് ബസാര്‍. ദൂരെ ദിക്കില്‍ നിന്നും, അതായത് കക്കോടി,പേരാമ്പ്ര, താമരശ്ശേരി, തുടങ്ങി കിഴക്കന്‍ പ്രദേശങ്ങളിലേക്ക്, പുലര്‍ച്ചെ മല്സ്യവുമായി കരക്കടിയുന്ന വള്ളക്കാരുടെ മരക്കാന്മാരില്‍ (വള്ള മുതലാളി)മീന്‍ വാങ്ങികൊണ്ടുപോയി ചില്ലറ വില്‍പ്പന നടത്തുന്നവരും രാത്രികാലങ്ങളില്‍ തന്നെ വന്നു തെരുവത്ത് തംബടിക്കും

വര്‍ഷ കാലങ്ങളില്‍ വള്ളക്കാര്‍ കടലില്‍ പോകാറില്ല. ക്ഷോഭിച്ചു ഇളകി മറയുന്ന കടലില്‍പോക്ക് അപകടകരമായതിനാല്‍ വള്ളം കടലില്‍ ഇറക്കാന്‍ ആരും തുനിയാറില്ല

മാമുക്കൊയക്കന്റെ പലചരക്കു കടയും, പുതിയപീടികയും,പഴയകത്തു ആലിക്കൊയക്കന്റെ പലചര
ക്ക് കടയും, അല്മ്മാസ്‌, കിര്‍മിഹാജി, നാലകത്ത് അവുക്കര്‍ക്ക,മൊയ മമ്മദുകോയക്ക,ചിപ്പം മമ്മദ്‌ കൊയക്കന്റെ ചായ മക്കാനി, വയസ്സന്‍ അസ്സങ്കോയക്കന്റെ ചായക്കട, ചെക്കുമ്മാര്‍ര്‍ക്കാക്കന്റെ സ്റ്റേഷനെറിക്കട , രാമന്‍ വൈദ്യരുടെ മരുന്നുകട, ഓ വൈദ്യരുടെ മരുന്ന് കട ഇസ്ത്രി അബൂക്ക, ബാര്‍ബര്‍മായിന്കുട്ടി ഹാജിയുടെ, മൊബയില്‍ ബാര്‍ബര്‍, ഏനൂ ഹാജിയുടെ മൊബയില്‍ ബാര്‍ബര്‍, കാസ്മി ഹാജിയുടെയും, ബിച്ചംമുവിന്റെയും,ബാര്‍ബര്‍ഷാപ് ,കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെയും, ലീഗിന്റെയും,പാര്‍ടി ഓഫീസുകള്‍, ഒരു മാപ്പിള എല്‍.പി. സ്കൂള്‍,ഒരു മദ്രസ്സ, ഇത്രയു മൊക്കെ ആയാല്‍ നമ്മുടെ തെരുവത്ത് ബസാറിന്റെ ഏകദേശ  ചിത്രമായി.

ഈ ബസാറില്‍ അലിഞ്ഞു,തെരുവത്തിന്റെ സ്വന്തം മക്കളായി ജീവിച്ച കുറെ ഇരട്ടപ്പേരുള്ള മനുഷ്യരും, ഓരോരുത്തരുടെ,കഥയിലും,നമുക്ക് ഉള്കൊള്ളാനോ, രസിക്കാനോ,പാഠമാക്കാനോ ,എ
ന്തെങ്കിലും കാണാതിരിക്കില്ല.

എന്റെ കുട്ടിക്കാലം അലിഞ്ഞു ചേര്‍ന്ന ഈ തെരുവിനു ഒരു പാട് കഥകള്‍ പറയുവാനുണ്ട്.കുറെപച്ച യായ മനുഷ്യരുടെ, സാഹസത്തിന്റെയും, നൊമ്പരത്തിന്‍റെയും, കഥകള്‍ അടുത്ത പോസ്റ്റു മുതല്‍ വായിച്ചു തുടങ്ങുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

സസ്നേഹം,
പി.എം.കോയ.

ചിത്രം : കടപ്പാട്. കേരള ഫ്ലാഷ് ന്യൂസ്‌ നോട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ