2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

പ്രതാപം നഷ്ടപ്പെട്ട തെരുവത്ത് ബസാര്‍


ഹിന്ദുവും, മുസല്‍മാനും, തിങ്ങി നിറഞ്ഞു ജീവിക്കുന്ന പ്രദേശം. കടലോര പ്രദേശമാകയാല്‍ മല്‍സ്യ ബന്ധനവും, അതിനോടനുബന്ധിച്ച ഉണക്ക മല്‍സ്യ കയറ്റു മതിയും ഇങ്ങിനെ മത്സ്യവുമായി ബന്ധ
പ്പെട്ടുകൊണ്ടായിരുന്നു പുതിയങ്ങാടി അറിയപ്പെട്ടിരുന്നത്. വെള്ളയിലും, പുതിയാപ്പയെയും, അപേക്ഷിച്ചു വളരെ ചെറിയ ശതമാനം മാത്രം കടല്‍ ജോലിയുമായി ജീവിക്കുന്നവര്‍ ഉള്ളുവെങ്കിലും,പുതിയങ്ങാടി തെരുവത്ത് ബസാര്‍ സജീവമാകുന്നത് കടല്‍ തൊഴിലാളികള്‍ അവരുടെ തൊഴില്‍ കഴിഞ്ഞു തെരുവത് ബസാറിലേക്ക് നീങ്ങുംബോഴായിരിക്കും.

കടകളും, ചായ മക്കാനികളും  കടപ്പുറത്തുകാരെ കൊണ്ട് നിറയും.മീനുമായി തോണി വന്നണയുമ്പോ
ള്‍ തോണിയില്‍ കയ്യിട്ടു വാരി ഓടുന്ന കുട്ടികളും, ആ മല്‍സ്യം തെരുവത്തു  കൊണ്ടുവന്നു വില്‍ക്കുന്നു. അങ്ങിനെ കിട്ടുന്ന പയിസ  അവര്‍ കടലയും, ഹല്‍വയും നെല്ലിക്കയും, നാരങ്ങയുമൊക്കെ വാങ്ങി
ത്തിന്ന് കീശ കാലിയാക്കിയെ വീട്ടിലേക്കു മടങ്ങൂ.



കുട്ടികളുടെ കച്ചവടം മാത്രം ലക്ഷ്യമിട്ട് അത്തരം സാധനങ്ങളും, കുട്ടികളെ വീഴ്ത്താന്‍ പ്ര യിസ്‌,നറു
ക്ക് തുടങ്ങിയ ചെറിയ തട്ടിപ്പോടെ  ,കുട്ടികളുടെ കീശ കാലിയാക്കി വിടാന്‍ നാലകത്ത് അബു ബൂബ
ക്കെര്‍ക്കയുടെ 'കുംട്ടി' പീടിക(പെട്ടിക്കട) എപ്പോഴും ഇത്തരം സാധനങ്ങള്‍കൊണ്ട് നിറച്ചിടും.അത്യാ
വശ്യം കളിക്കോപ്പുകളും.



ഹല്‍വയും, നാരങ്ങയും, പേരക്കയുടെ മണവും, പഴുത്ത മാങ്ങയും, കക്കിരിയും, അച്ചാറും,ഉപ്പിലിട്ടനാ
രങ്ങയും, മാങ്ങയും, ഇങ്ങിനെ സര്‍വ്വതും കുട്ടികള്‍ക്കുവേണ്ടി കുംട്ടി  ഈ പീടിക നിറച്ചും കുട്ടികളുടെ സാധനങ്ങള്‍ ആയിരിക്കും .കുട്ടികളുടെ കയ്യിലുള്ളത് കുംട്ടിയുടെ മുന്‍പില്‍ കുട്ടികളും മുതിര്‍ന്നവരും എ
പ്പോഴുംനിറഞ്ഞു നില്‍ക്കും.

നാലകത്ത് അവുക്കര്‍ക്കയുടെ(അബൂബക്കെര്‍ക്ക) അച്ചാറിന്റെയും, ഉപ്പിലിട്ടനാരങ്ങയുടെയും രുചി, അതിന്റെ ചേരുവകള്‍ ഇന്നും ഒരു അത്യാധുനിക അച്ചാര്‍ നിര്‍മ്മാതാക്കള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല . കഴിയുകയുമില്ല!!.(കുത്തക അച്ചാര്‍ കമ്പനികള്‍ ഉപ്പ് നിറച്ച .എന്തോ ഒരു പ്പ്'സാധനം 'കുപ്പിയില്‍ നിറച്ചു   തന്നു കൊണ്ട് ഇത്'അച്ചാര്'‍ എന്നു പറഞ്ഞു വന്ചിക്കുന്നു.അച്ചാറിനെ കുറിച്ചു ഒന്നുമറിയാത്ത ഇന്നത്തെ ജനത അത് അച്ചാര്‍ ആയി രുചിക്കുന്നു. സിനിമാ നടന്മാരോ,നടി കളോ തൊട്ടു കൂട്ടി രുചി നടിച്ചു പറയുമ്പോള്‍ അവര്‍ നമ്മെപച്ചക്കള്ളം പറഞ്ഞു കബളിപ്പിക്കുകയാണ് എന്ന് സിനിമാ ദൈവങ്ങളെ പൂജിക്കുന്ന ജനങ്ങള്‍ക്കറിയില്ല..,അതിനവര്‍ വാങ്ങുന്നത് കോടികള്‍!!)
എന്തായാലും അച്ചാറിന്റെ ചേരുവകള്‍ നല്‍കാന്‍  അവുക്കര്‍ക്ക ഇന്ന് ജീവിച്ചിരിപ്പില്ല അദ്ദേഹത്തി
ന്റെ അച്ചാര്‍ ചേരുവ ആര്‍ക്കും അറിയുകയുമില്ല എങ്കിലും ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ അച്ചാ
ര്‍ തൊട്ടു കൂടിയവര്‍ക്ക് അതിന്റെ രുചി മറക്കാനാവില്ല. (അച്ചാറിന്റെ രുചിയെ തിരിച്ചറിയാന്‍ പുതിയ തലമുറയ്ക്ക് അറിയുകയുമില്ല.)

സന്ധ്യയായിക്കഴിഞ്ഞാല്‍ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ പൊടി പൊടിച്ച കച്ചവടം നടക്കുന്ന തെരുവത്ത് ബസാറിന്നു മല്‍സ്യ സീസന്‍ ആയാല്‍ ഉറക്കമില്ല,.അടുത്ത ജുമാ അത്ത് പള്ളിയിലെ സുബ്ഹി ബാങ്ക് വിളി ഉയരും മുന്‍പേ തെരുവത്ത് ബസാറില്‍ ജനങ്ങള്‍ വന്നെത്തും, ലോറിയും, സൈകിളുകളും, കൊട്ടയില്‍ മല്‍സ്യം തലയില്‍ ചുമന്നു  കൊണ്ടുപോയി വില്പന നടത്തുന്നവരും എ
ല്ലാം തെരുവത്തെത്തി യിരിക്കും.

എന്നാല്‍ മഴക്കാലമായാല്‍ ചിത്രമാകെ മാറും.മഴക്കാലത്ത് ആരും കടലില്‍ പോകാറില്ല.വള്ളം കടലില്‍ ഇറക്കാറില്ല.അതിനാല്‍ കടല്‍ തൊഴിലാളികള്‍ക്ക്  പട്ടിണിയുടെ കാലമാണ് മഴക്കാലം. കര്‍ക്കിടകമാസത്തിലെ വറൂതിയെകുറിച്ചു പല കവികളുംനമ്മെ മനസ്സിലാക്കി തന്നിട്ടുണ്ടല്ലോ.പഞ്ഞ മാസങ്ങളില്‍‍ പട്ടിണിയിലാവുന്ന തീരദേശത്തെ കടല്‍ തൊഴിലാളികള്‍ പട്ടിണിയും ദുരിതവും ആവുമ്പോള്‍ ‍അത് തെരുവത്ത്  ബസാറിലെ കച്ചവടക്കാര്‍ക്കും വലിയ തല വേദനയാവാറൂണ്ട്. അന്തിപ്പട്ടി ണി മാറ്റാന്‍ അരിയും പലച്ചരക്കും കടം ചോദിച്ചുകൊണ്ട്  എത്തുന്നവരായിരിക്കും ഏറെയും .

വലക്കാരനും, വള്ളത്തില്‍ കയറിപോകുന്നവനും, എന്ന സമ്പ്രദായം നിലനിന്നിരുന്ന അക്കാലത്ത് അന്നന്ന് കിട്ടുന്നത് അന്നന്ന് തന്നെ ചിലവഴിച്ചു തീര്‍ക്കുക എന്ന സ്വഭാവമായിരുന്നു കടല്‍ തൊഴിലാളികളുടെത്. ഒരു വള്ളവും വലയും, അതിനു വരുന്ന തുക മുടക്കിയാല്‍ വള്ളവും, വലയുമുള്ള മരക്കാന്മാര്‍ക്ക് നേട്ടം കൊയ്യുകയും ആ വള്ളത്തിലെ ജോലിചെയ്യുന്നവര്‍ക്ക്, ഒരു ദിവസം മല്‍സ്യം ലഭിച്ചില്ലെങ്കില്‍ മുഴുപട്ടിണിയുമാവുന്നു.

വലക്കാരന്‍ എന്നാല്‍ വള്ളവും വലയും ഉള്ള മുതലാളി. ഒരു വള്ളത്തില്‍, ആറുമുതല്‍ എട്ടുവരെ ആളുകള്‍ ആയിരിക്കും  മല്‍സ്യ തിനായി കടലിലേക്ക്‌ പോകുക. അങ്ങിനെ രണ്ടു വള്ളങ്ങള്‍ പങ്കുകാരായി വലകെട്ടി ആഴക്കടലില്‍ നിന്നും മല്‍സ്യം ‍ അരിച്ചെടുക്കുന്നു. അത് രണ്ടു വലക്കാരും പങ്കുവെച്ചു എടുത്തു കരയില്‍ എത്തിച്ചു വില്പന നടത്തും.

വലക്കാരന്‍ മുതലാളി കടല്‍ കരയില്‍ കാത്തു നില്‍ക്കും. . വള്ളത്തിലെ മത്സ്യം കൊട്ടകളിലാക്കി വല മുതലാളിക്കരികില്‍ കൊണ്ട് വെക്കുന്നു.  വലക്കാരന്‍ അത് വിലപറഞ്ഞു കൊട്ടക്കാര്‍ക്കും, ലോറി ക്കാര്‍ക്കും  ചില്ലറ കച്ചവടക്കാര്‍ക്കും വില്‍ക്കുന്നു.

 ഇങ്ങിനെ വിറ്റുകിട്ടുന്ന പണത്തില്‍ നേര്‍പകുതി വല മുതലാളിക്കും, (ഇവരെ മരക്കാന്‍ മാര്‍ ‍ എന്നാണു വിളിക്കുക)  പാതി. എത്ര പേരാണോ, വള്ളത്തില്‍ കയറി മീന്‍ പിടിക്കാനായി പോയത്, അത്രയും പേര്‍ക്ക് പങ്കുവെക്കും.

ആഴക്കടലില്‍ വള്ളമിറക്കി, അതില്‍ കയറി അവരുടെ ജോലിക്ക് പോയതുകൊണ്ട് കൂലി കിട്ടിക്കൊള്ളണമെന്നില്ല. മല്‍സ്യം ലഭിക്കണം. പഞ്ഞ മാസങ്ങളില്‍ ഇങ്ങിനെഒന്നും ലഭിക്കാതെ വെറും അദ്വാനമായി തിരിച്ചു വരുന്നസന്ദര്‍ഭങ്ങള്‍ ആണ് ഏറെയും.

മഴയത്തും, കാറ്റും ഉള്ള സമയത്ത് ആരും വള്ളം കടലില്‍ ഇറക്കാറില്ല.  വലക്കാരനും 'പറ്റു'  (അഡ്വാന്‍സ് )കൊടുക്കാതെവന്നാല്‍ അവര്‍ നേരിട്ട് എത്തുന്നത് തെരുവത്തെ കച്ചവടക്കാരിലാവും. കച്ചവടക്കാര്‍ ചിലപ്പോഴൊക്കെ അങ്ങിനെ കടം കൊടുക്കാന്‍ തയാറാകുമെന്കിലും എപ്പോഴും അതിനവര്‍ക്ക് കഴിയില്ല.

അങ്ങിനെ കച്ചവടക്കാരും, അരിയും പല ചരക്കും, മണ്ണെണ്ണയും കടം കൊടുക്കാതെവരുമ്പോള്‍ അന്ന് അന്തിത്തിരിപോലും കത്തിക്കാതെ, ഭക്ഷണമില്ലാതെ ഓലക്കൂരകളില്‍ അന്തി ഉറങ്ങുന്നത് വിശന്നു പൊരിയുന്ന വയറൂമായിട്ടായിരിക്കും. ഇങ്ങിനെ ഭക്ഷണമില്ലാതെ പട്ടിണിയാവുന്നത് വലിയ സംഭവമല്ല. പഞ്ഞ മാസങ്ങളില്‍ തീര ദേശത്തെ പല കുടിലുകളും അന്ന് ഇങ്ങിനെതന്നെ. നാടിന്റെ ഏതു ഭാഗത്തും ദാരിദ്ര്യത്തിന്റെയും, പട്ടിണിയുടെയും ഒരു കാലഘട്ടം.

രാത്രി അങ്ങിനെ കിടന്നാല്‍ പുലര്‍ന്നാല്‍ എന്തെങ്കിലും ആഹാരം കിട്ടുമെന്ന് കരുതാനില്ല.അന്നും ഒട്ടിയ വയറുമായി ആഴക്കടലില്‍ വള്ളം തുഴഞ്ഞു പോയി വല വീശിവല്ലമത്സ്യവും വലയില്‍ പെട്ടാല്‍ അന്ന് വല്ലതും കഴിക്കാമെന്ന പ്രതീക്ഷയുണ്ടാവും. അങ്ങിനെ പഞ്ഞ മാസങ്ങളില്‍ പട്ടിണിയുടെ, വറുതിയുടെ കാലമായി, ദാരിദ്ര്യത്തി ന്റെയും, കഷ്ട്ടപ്പാടിന്റെയും, ദുരിതത്തിന്റെയും കാലമായി . കടപ്പുറവും,തെരുവത്ത് ബസാറുംമാറും. മല്സ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ മറ്റു  കൂലിപ്പണിക്കാ ര്‍ക്കും, ട്രാളി തൊഴിലാളികള്‍ക്കും ,ചുമട്ടു കാര്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാം പഞ്ഞ മാസം തന്നെ.



തോരാതെ പെയ്യുന്ന കര്‍ക്കിടകമാസം ഈ പ്രദേശത്തെ പട്ടിണി യുടെ കാഠിന്യം  വര്‍ദ്ധിപ്പിക്കുന്നു.
വില്‍ക്കാനും, മാറാനും ഒന്നും ബാക്കിയില്ലാത്ത അഷ്ടിച്ച ജീവിതത്തിന്റെ ശിഷ്ടഫലം കടുത്ത ദാരിദ്ര്യം തന്നെ.


പഞ്ചസാര മണല്‍ നിറഞ്ഞ വിശാലമായ കടല്‍പ്പുറം (കടപ്പുറം) അതി മനോഹരമായ കാഴ്ചയായിരുന്നു. തീര താമസ പ്രദേശത്തുനിന്നും കടലിലേക്ക്‌ വ്യാപിച്ചുകിടക്കുന്ന രണ്ടു  ഫര്‍ലോങ്ങോളം  പറന്നു കിടകുന  പഞ്ചസാര മണല്‍ നിറഞ്ഞകടപ്പുറം.അതി മനോഹരമായ കാഴ്ചയായിരുന്നു.വൈകുന്നേരമായാല്‍ കടല്‍ക്കരയില്‍, പൂഴിയില്‍ ചെന്നിരിക്കാന്‍ രസകരമായിരുന്നു. 

കറന്റും,  വെളിച്ചവും  ഇല്ലാതിരുന്ന അന്നത്തെ കാലം. ദൂരെയുള്ള മണ്ണെണ്ണ വിളക്കും, റാന്തല്‍  വിളക്കും, ഏറ്റവും പ്രകാശമുള്ള വിളക്ക് പെട്രോമാക്സ് ആയിരുന്നു.

കടപ്പുറത്തിരുന്നാല്‍ അകലെയുള്ള പീടികകളില്‍ മിന്നുന്ന ഈ വെളിച്ചമാല്ലാതെ,മറ്റെല്ലാ ഭാഗവും കട്ട പിടിച്ച കൂരിരുട്ടാവും . എന്നാല്‍ നിലാവുള്ള രാത്രികള്‍ അതിമനോഹരമായിരിക്കും കടല്‍ തീരം,തണുത്ത കാറ്റിനെ പുല്‍കി കടപ്പുറത്തെ മണല്‍പ്പരപ്പില്‍ കിടന്നുരങ്ങുന്നവര്‍ ഏറെയുണ്ടായിരുന്നു. ചൂടുകാലങ്ങളില്‍ തീര ദേശവാസികള്‍ ഏറെയും പൂഴിയിലാണ് കിടന്നുറക്കം മേത്തല ഭാഗത്തുള്ളവരും കടപ്പുറത്ത് പൂഴിയില്‍ കിടന്നുറങ്ങാറുണ്ട്.

ഭൂപരിഷ്കരണം വന്നതോടെ, തീര വാസികള്‍ ഒഴിഞ്ഞു കിടക്കുന്ന തീരദേശംകയ്യേറി വളച്ചു കെട്ടാന്‍ തുടങ്ങി. വലക്കാര്‍ ഏറെ ഭൂമിയുല്ലവരായിരുന്നു.പണക്കാരുമായിരുന്നു അവരും പുറമ്പോക്ക് കയ്യേറി വള ച്ചു കെട്ടിയതോടെ ഇന്നിപ്പോള്‍ കടല്‍വരെ എത്തി നില്‍ക്കുന്നു കൊണ്ഗ്രീട്ടു  വീടുകള്‍.

അങ്ങിനെ കയ്യേറി വളച്ചുകെട്ടിയ  ഭൂമിയില്‍ തെങ്ങുകള്‍ വെച്ച് പിടിപ്പിക്കുകയും താല്‍ക്കാലിക കുടിലും കെട്ടി സര്‍ക്കാരില്‍ നിന്നും പുറമ്പോക്ക് പട്ടയം പതിച്ചുവാങ്ങി  അവകാശം നേടി കയ്യടക്കിയ സ്ഥലങ്ങള്‍ വിലക്ക് കൈമാരിക്കൊണ്ടും  വീടുകള്‍ പണിത്,നട്ടുവളര്‍ത്തിയ തെ ങ്ങുകള്‍ ൪-൫ വര്‍ഷംകൊണ്ട് നിറഞ്ഞ തേങ്ങ കായ്ച്ചതിനാല്‍ കടലില്‍ പോകാതെ വെറുതെ ഇരുന്നാലും അത്യാവശ്യം ജീവിക്കാനുള്ള വരുമാനക്കാരായി മാറി.ഉപ്പ് പൂഴി തെന്ഗ്ഗു കൃഷിക്ക് വളരെ അനുയോജ്യം.  കൈകൊണ്ടു പറിക്കാവുന്ന ഉയരത്തില്‍ തെങ്ങ് വളരുംബോഴേക്കും നിറഞ്ഞു കായ്ക്കും. തേങ്ങക്ക് വളരെവിലകൂടിയ കാലഘട്ടവും. ആയിരുന്നു അത്.

വലക്കാരനും, വള്ളത്തില്‍ കേറിപോകുന്നവരും  എന്ന വ്യവസ്ഥ മാറി , വള്ളവും വലയും എന്ന മീന്‍ പിടുത്ത സങ്കല്‍പം തന്നെ മാറി, യന്ത്ര ബോട്ടുകള്‍ നിരവധി കടലിലിറങ്ങി.ഇന്ത്യന്‍ ചെമ്മീന്‍ അമേരിക്കന്‍ കമ്പോളം പിടിച്ചടക്കിയപ്പോള്‍ പലരും ചെമ്മീന്‍ മുതലാളികളായി മാറി പലരും. അങ്ങിനെ ഏറെ പുതിയ ചെമ്മീന്‍ പണക്കാരെ സൃഷ്ടിച്ചുകൊണ്ട്, തീരദേശ സമ്പത്ത് വ്യവസ്ഥിതി തന്നെ മാറി മറിഞ്ഞു പഴമയുടെസൌന്ദര്യ മുഖം നഷ്ടപ്പെട്ട തീരദേശത്തെ, പരമ്പരാഗത ജീവിത ചര്യകള്‍ എല്ലാം പാടെ ഉപേക്ഷിച്ചുകൊണ്ട്, പുതിയ ജീവിത നിലവാരത്തിലെക്കുയര്‍ന്ന തീര ദേശ വാസികള്‍ കൊണ്ഗ്രീറ്റ്‌ വീടുകള്‍ കൊണ്ട് നിറച്ചു ‍വേഷത്തിലും, ഭാഷയിലും മാറ്റം വന്നു.  പൊതു സമൂഹത്തില്‍ രണ്ടാം തരക്കാരായി, കടപ്പുറ ക്കാരായി മുഖ്യധാരയില്‍  നിന്നും മാറ്റി നിര്‍ത്തപ്പെട്ട തീര ദേശ അരയ സമൂഹം ഇന്ന് എല്ലാ നിലയിലും ഗണിക്കപ്പെടുന്നവരായി.കാറും ബൈ ക്കുമില്ലാത്ത തീരവാസികള്‍ ഇല്ലെന്നായി. എങ്കിലും തെരുവത്ത് ബസാറിന്റെ മുഖത്തിനു ഇന്നും വലിയ  മാറ്റമൊന്നുമില്ലാതെ തുടരുന്നു മല്സ്യബന്ധന തുറമുഖം പുതിയാപ്പ യായതോടെ തെരുവത്തു  ബസാര്‍ പഴയ പ്രതാപമോ പ്രൌഡി യോ ഇല്ലാതെ വെറുംഒരു തെരുവായി ഇരുട്ടില്‍ ആണ്ടുകിടക്കുന്നു. കാലത്തിന്റെ വൈരുദ്ധ്യ ചിഹ്നമായി.

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

"ഇരട്ട പേരുകളുടെ തെരുവത്ത്" തെരുവത്തിന്റെ കഥ --- ഒരു ആമുഖം



ഷീറിന്റെ കഥകളിലെ ഇരട്ടപ്പേരുള്ള കഥാപാത്രങ്ങളെ നാം ഏറെ ആസ്വദിച്ചതാണല്ലോ!.
കോഴിക്കോട് സിറ്റിയില്‍ നിന്നും കണ്ണൂര്‍ റോഡിലൂടെ  ആറു കിലോമീറ്റര്‍,  മുമ്പോട്ട്‌ വന്നാല്‍ കോയാ റോഡില്‍ എത്താം.അതെ,  മുസ്ലിം ലീഗിന്റെ ആരാദ്ധ്യ  നേതാവായ   സൈദ്‌ അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള‌.റോഡ്‌

കോയാ റോഡ്‌ ബസ്സിറങ്ങിയാല്‍ അഞ്ചു ഫര്‍ലോങ്ങ് ദൂരത്തില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് നീണ്ടുകിടക്കുന്ന വീതികുറഞ്ഞ ഈ ചെങ്കല്‍ റോഡ്‌, റെയില്‍വേ ഗെയിറ്റും കടന്നു തെരുവത്തു ബസാറിലൂടെ ചെന്നെത്തുന്നത് മഹാനായ ബാഫഖി തങ്ങളുടെ വീട്ടിലേക്കാണ്. അവിടുന്നും കുറച്ചു മുന്‍പോട്ടു നീങ്ങിയാല്‍ വിശാലമായ കടല്‍ തീരം.

ഈ  അഞ്ചു ഫര്‍ലോങ്ങ്‌ റോഡിലേക്ക് നാം തിരിഞ്ഞാല്‍, ആ പ്രദേശത്തുകാര്‍ക്ക്‌ ആശ്രയിക്കാവുന്ന  ഒരു അര്‍ദ്ധ നാടന്‍ തെരുവാണ്, തെരുവത്ത്‌ ബസാര്‍. ബാഫഖി തങ്ങളുടെ വീടും,അതിലുപരി, അറിയപ്പെടുന്ന ഒരു മല്‍സ്യ കേന്ദ്രവും കൂടിയായിരുന്നു പുതിയങ്ങാടി കോയാറോഡ്. തെരുവത്ത്ബസാര്‍

എന്റെ കുട്ടിക്കാലത്ത്, വളരെ സജീവവും,നല്ലൊരു മല്‍സ്യ വിപണിയുമായിരുന്നു കോയാറോഡ്‌ കടപ്പുറവും, തെരുവത്ത് ബസാറും.  സമീപ പ്രദേശങ്ങളിലേക്ക്,ലോറിയിലും,സൈകിളിലും, കൊട്ടക്കാരും,(തലയില്‍ കൊട്ടയില്‍ മല്സ്യവുമായി  അയല്‍ പ്രദേശങ്ങളില്‍ വില്പനയ്ക്ക് കൊണ്ടുപോകുന്നവര്‍ )കാവണ്ട ക്കാരും (രണ്ടു തട്ടുള്ള ത്രാസ്‌ പോലെ രണ്ടറ്റത്തും, കൊട്ടകള്‍ തൂക്കി ചുമലില്‍ ദൂര ദിക്കിലേക്ക് മീന്‍ ചുമന്നു കൊണ്ട് പോകുന്നവര്‍) ട്രോളി, ഓട്ടോ റിക്ഷകള്‍, തുടങ്ങിയവ 
തിങ്ങി നിറയുന്ന പകലുകളും രാത്രികളും.

ഒരു പക്ഷെ ഇരുപത്തിനാല് മണിക്കൂറും സജീവ മാകുന്ന തെരുവത്ത് ബസാര്‍. ദൂരെ ദിക്കില്‍ നിന്നും, അതായത് കക്കോടി,പേരാമ്പ്ര, താമരശ്ശേരി, തുടങ്ങി കിഴക്കന്‍ പ്രദേശങ്ങളിലേക്ക്, പുലര്‍ച്ചെ മല്സ്യവുമായി കരക്കടിയുന്ന വള്ളക്കാരുടെ മരക്കാന്മാരില്‍ (വള്ള മുതലാളി)മീന്‍ വാങ്ങികൊണ്ടുപോയി ചില്ലറ വില്‍പ്പന നടത്തുന്നവരും രാത്രികാലങ്ങളില്‍ തന്നെ വന്നു തെരുവത്ത് തംബടിക്കും

വര്‍ഷ കാലങ്ങളില്‍ വള്ളക്കാര്‍ കടലില്‍ പോകാറില്ല. ക്ഷോഭിച്ചു ഇളകി മറയുന്ന കടലില്‍പോക്ക് അപകടകരമായതിനാല്‍ വള്ളം കടലില്‍ ഇറക്കാന്‍ ആരും തുനിയാറില്ല

മാമുക്കൊയക്കന്റെ പലചരക്കു കടയും, പുതിയപീടികയും,പഴയകത്തു ആലിക്കൊയക്കന്റെ പലചര
ക്ക് കടയും, അല്മ്മാസ്‌, കിര്‍മിഹാജി, നാലകത്ത് അവുക്കര്‍ക്ക,മൊയ മമ്മദുകോയക്ക,ചിപ്പം മമ്മദ്‌ കൊയക്കന്റെ ചായ മക്കാനി, വയസ്സന്‍ അസ്സങ്കോയക്കന്റെ ചായക്കട, ചെക്കുമ്മാര്‍ര്‍ക്കാക്കന്റെ സ്റ്റേഷനെറിക്കട , രാമന്‍ വൈദ്യരുടെ മരുന്നുകട, ഓ വൈദ്യരുടെ മരുന്ന് കട ഇസ്ത്രി അബൂക്ക, ബാര്‍ബര്‍മായിന്കുട്ടി ഹാജിയുടെ, മൊബയില്‍ ബാര്‍ബര്‍, ഏനൂ ഹാജിയുടെ മൊബയില്‍ ബാര്‍ബര്‍, കാസ്മി ഹാജിയുടെയും, ബിച്ചംമുവിന്റെയും,ബാര്‍ബര്‍ഷാപ് ,കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെയും, ലീഗിന്റെയും,പാര്‍ടി ഓഫീസുകള്‍, ഒരു മാപ്പിള എല്‍.പി. സ്കൂള്‍,ഒരു മദ്രസ്സ, ഇത്രയു മൊക്കെ ആയാല്‍ നമ്മുടെ തെരുവത്ത് ബസാറിന്റെ ഏകദേശ  ചിത്രമായി.

ഈ ബസാറില്‍ അലിഞ്ഞു,തെരുവത്തിന്റെ സ്വന്തം മക്കളായി ജീവിച്ച കുറെ ഇരട്ടപ്പേരുള്ള മനുഷ്യരും, ഓരോരുത്തരുടെ,കഥയിലും,നമുക്ക് ഉള്കൊള്ളാനോ, രസിക്കാനോ,പാഠമാക്കാനോ ,എ
ന്തെങ്കിലും കാണാതിരിക്കില്ല.

എന്റെ കുട്ടിക്കാലം അലിഞ്ഞു ചേര്‍ന്ന ഈ തെരുവിനു ഒരു പാട് കഥകള്‍ പറയുവാനുണ്ട്.കുറെപച്ച യായ മനുഷ്യരുടെ, സാഹസത്തിന്റെയും, നൊമ്പരത്തിന്‍റെയും, കഥകള്‍ അടുത്ത പോസ്റ്റു മുതല്‍ വായിച്ചു തുടങ്ങുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

സസ്നേഹം,
പി.എം.കോയ.

ചിത്രം : കടപ്പാട്. കേരള ഫ്ലാഷ് ന്യൂസ്‌ നോട്